ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം
നമ്മുക്ക് ചോര ഞരമ്പുകളില്‍....
അതെ...പിറന്ന നാടും പെറ്റമ്മയും സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹമാണ്...ഭാരതീയര്‍. നാനാജാതി മത ഭാഷ വേഷ ഭൂഷതികളുടെ വ്യത്യാസങ്ങളുടെ ഇടയിലും നമ്മളെ ഒരുമിച്ചുനിര്‍ത്തുന്ന ഏകത്വമാണ് ഭാരതം. ചിരപുരാതനവും നിത്യ നൂതനവും ആയ ആ സംസ്കാരത്തിന്റെ മടിത്തട്ടില്‍ മതേതരത്വത്തിന്റെ കെടാവിളക്കായി, ഹരിത സുന്ദര കേരളം ഒരു വികാരമായി വിചാരമായി നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ആ പുണ്യ ഗേഹത്തെ കുറിച്ച് അഭിമാനം കൊള്ളാനും, ലോകത്തിന്റെ ഏത് കോണില്‍ ആയിരുന്നാലും അതിന്റെ ഉന്നമനത്തിനായുള്ള പാതകളില്‍ വഴികാട്ടിയായി നില്‍ക്കാനും അതിനു വേണ്ടിയുള്ള ചര്‍ച്ചകളിലും, സംവാധങ്ങളിലും നിര്‍ദ്ദേശങ്ങളിലും പങ്കു കൊള്ളാനും ആഗോള പൌരന്‍ എന്ന് അറിയ പെടുന്ന മലയാളി താല്‍പ്പരന്‍ ആണ് . ലോകം മുഴുവന്‍ ഒരു വിരല്‍ തുമ്പില്‍ എത്തുന്ന ഈ ഹൈടെക്ക് യുഗത്തില്‍ നേരിനൊപ്പം നിങ്ങളോടൊപ്പവും കാലികമായി നാടിനോടൊപ്പവും വിജ്ഞാനപ്രദവും, വൈവിധ്യവുംമായ പാതയിലൂടെ സ്വതന്ത്ര ചിന്താഗതികളും ആയി സമകാലീന കേരളം ഓണ്‍ലൈന്‍ കൂട്ടായ്മ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുകയാണ്.
കൂട്ടായ്മകളെ വേണം എങ്കില്‍ ഒരു കടലിനോടു ഉപമിക്കാം, അത് ശാന്തവും ആണ് അത് പോലെ തന്നെ രൌദ്രവും ആണ് .
ചെറിയ ചെറിയ കൈത്തോടുകള്‍ യോജിച്ചു അരുവികള്‍ ആയും, അരുവികള്‍ ചേര്‍ന്ന് ഒരു മഹാസഗരമായും മാറുന്നു. ആ സാഗരത്തെ ഇത്രത്തോളം വലുതാക്കുന്ന കൈതോടുകള്‍ പോലെയാണ് കൂട്ടായ്മകളെ വലുതാക്കുന്ന അതിലെ അംഗങ്ങള്‍ . ലോകത്തിന്റെ വിവിധ കോണുകളില്‍ ചിതറികിടക്കുന്ന മലയാളിയുടെ സ്വതന്ത്ര ചിന്തകളെ കൂട്ടി ചേര്‍ക്കുക എന്നാ ലക്ഷ്യത്തോടെ ഭാരതം റിപ്പബ്ലിക് ആയ ജനുവരി ഇരുപത്തി ആറിനു ജനനം കൊണ്ട സമകാലീന കേരളം എന്നാ ഈ കൂട്ടായ്മ , അര വയസ്സ് പിന്നിട്ടു ഭാരതത്തിന്റെ സ്വതന്ത്ര മാസം ആയ ആഗസ്റ്റു ആകുമ്പോഴേക്കും അംഗ സംഖ്യയില്‍ അഞ്ഞൂറിന്റെ നിറവില്‍ എത്തിയിരിക്കുന്നു .അഞ്ഞൂറ് തികഞ്ഞ ഈ വേളയില്‍ സമകാലീനം അതിനു ലഭിച്ച ഓരോ കൈതാങ്ങുകള്‍ക്കും നന്ദി അറിയിക്കുന്നു , പിന്നിട്ട ആറ് മാസവും നിങ്ങള്‍ ഓരോരുത്തരും നല്‍കിയ ഈ പിന്തുണയാണ് നമ്മുടെ വളര്‍ച്ച .
നമ്മള്‍ ഈ കൂട്ടായ്മ തുടങ്ങുന്നത് ആരുടേയും പകരക്കാരന്‍ ആകുവാനോ, ആരെയെങ്കിലും വെല്ലു വിളിക്കുവാനോ, തോല്പിക്കുവാനോ ആയിരുന്നില്ല , മറിച്ചു ചിതറി കിടക്കുന്ന ലോക മലയാളിക്ക് ജാതി മത ഭേദം ഇല്ലാതെ, രാഷ്ട്രീയ വിത്യാസം ഇല്ലാതെ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാനും, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനുമുള്ള ഒരു സ്വതന്ത്ര വേദി ഉണ്ടാക്കുക എന്നത് മാത്രം ആയിരുന്നു . സമകാലീനത്തിന്റെ ആ ലക്ഷ്യങ്ങളോട് ഇ കഴിഞ്ഞ ആറ് മാസങ്ങളും അംഗങ്ങളുടെ പൂര്‍ണ പിന്തുണയോടെ നീതി പുലര്‍ത്തുവാന്‍ പറ്റി എന്നുള്ളതില്‍ ഞങ്ങള്‍ കൃതാര്‍ഥര്‍ ആണ്. അതിന്റെ തെളിവാണ് അഞ്ഞൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ വിവിധ കാരണങ്ങളാല്‍ ഞങ്ങളെ വിട്ടു പോയത് വെറും എട്ടു പേര്‍ മാത്രം ആണെന്നുള്ളത്. പല സന്ദര്‍ഭങ്ങളിലും ചില ''കൂപ മണ്ടൂകങ്ങള്‍ '' നമ്മളെ തളര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനെ എല്ലാം അതി ജീവിച്ചത് ബഹുമാന്യരായ ഇവിടത്തെ മെമ്പര്‍മാര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണ ഒന്ന് കൊണ്ട് മാത്രം ആണ്.
ഈ കഴിഞ്ഞ ആറ് മാസക്കാലവും സമകാലീനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബഹുമാന്യ അംഗങ്ങള്‍ക്ക് എല്ലാം അറിവുള്ളത് ആണല്ലോ ? ഒരു തുറന്ന പുസ്തകം പോലെയുള്ള അത് ഇവിടെ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല . മറ്റു കമ്യുണിറ്റികളില്‍ നിന്നും വിത്യസ്തമായി നമ്മള്‍ നടത്തിയ ശ്രദ്ധേയമായ പരിപാടി ആയിരുന്നു "തിരഞ്ഞെടുപ്പ് പ്രവചന മത്സരം" . ചില അഭിനവ ഗീബല്‍സുകള്‍ അവരുടെ രാഷ്ട്രീയ താല്പര്യം സര്‍വേ എന്നാ പേരില്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍, സമകാലീന കേരളം, അതിലെ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രം കോര്‍ത്തിണക്കി നടത്തിയ പ്രവചനം കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും യാധാര്‍ത്യത്തോട് വളരെ അടുത്ത് നിന്നതുമായ ഒരു പ്രവചനമായി മാറി എന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. ആ അഭിമാനത്തിനു മാര്‍ഗദര്‍ശികള്‍ ആയത് നിങ്ങള്‍ ആണ് എന്നത് ഈ അവസരത്തില്‍ പ്രത്യേകം സ്മരിക്കട്ടെ. അതിലെ വിജയിക്ക് പ്രഖ്യാപിച്ച സമ്മാനം നല്‍കി അതിലും നമ്മള്‍ മാതൃക കാട്ടി.
അംഗങ്ങളുടെ സംവാദ ശേഷിയെയും, സര്‍ഗ വാസനകളെയും പ്രോത്സാഹിപ്പിക്കുന്ന പല ത്രെഡുകളും നമ്മുടെ സവിശേഷത ആണ് . അത് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് നമ്മുടെ ഓരോ മാസത്തെയും മികച്ച സംവാദകനെ തെരഞ്ഞെടുക്കുന്ന രീതി. ചില്ലുകൊട്ടാരത്തില്‍ ഇരുന്ന് കൊണ്ട് റിമോട്ട് യന്ത്രം കൊണ്ട് നിര്‍ദേശം കൊടുത്തു തിരഞ്ഞെടുക്കേണ്ടതോ, ബൂത്തു പിടിച്ചും, കമിഴ്ന്നടിച്ചും, കാലുവാരിയും, തിരഞ്ഞെടുക്കെണ്ടതോ ആയ ഒന്നല്ല മികച്ച സംവാദകന്‍ എന്ന് തിരിച്ചറിഞ്ഞു കൊണ്ട് നമ്മള്‍ തന്നെ നമുക്ക് നല്ലത് എന്ന് തോന്നിയവരെ തിരഞ്ഞെടുക്കുന്നു. ഈ ആറ് മാസക്കാലവും അതില്‍ ഒരു വിവാദവും ഉണ്ടായിട്ടില്ല എന്നത് ഇവിടത്തെ മെമ്പര്‍മാരുടെ വിവേചന ബുദ്ധിയെ കാണിക്കുന്നു.
ഇനിയും പല പ്രവര്‍ത്തനങ്ങളും ആയി മുന്‍പോട്ടു പോകുവാനുണ്ട്, അതില്‍ ഒന്ന് മാത്രം ആണ് നമ്മുടെ ഈ ബ്ലോഗ്, അംഗങ്ങളുടെ ആശിര്‍വാദത്തോടെ അതും സാധ്യം ആയിരിക്കുന്നു. പാതിരാവിന്റെ ഇരുണ്ട യാമങ്ങളില്‍ പരാതികളില്‍ പലതും പലസ്ഥലത്തും പാര്‍ശ്വ വല്‍ക്കരിക്കപെടുമ്പോള്‍ സമകാലീനം അതിനു ഒരു അപവാദമായി മാറുന്നു, പരാതികളില്‍ പതിരില്ലെങ്കില്‍ പോലും ഏഴാം യാമങ്ങളില്‍ അപ്രത്യക്ഷമാകേണ്ടവയല്ല അംഗങ്ങളുടെ പരാതികളും , വിയോജിപ്പുകളും ,അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും എന്ന് തിരിച്ചറിഞ്ഞുംകൊണ്ടും അംഗങ്ങള്‍ക്കുള്ള ജനാധിപത്യ അവകാശം നമ്മള്‍ ഉറപ്പു നല്‍കുകയും അതിനെ മാനിക്കുകയും ചെയ്യുന്നു.
പരാതികള്‍ പറയുന്നവര്‍ ''നോട്ടപുള്ളികള്‍ '' അല്ല, വിയോജിപ്പ് പറയുന്നവര്‍ '' കുലം കുത്തികള്‍ '' അല്ല ...
ഇവിടെ കമ്മ്യൂണിറ്റി വിരുദ്ധരോ ശത്രുക്കളോ ഇല്ല...കമ്യുണിറ്റി വിട്ടു പോകുന്നവര്‍ക്ക് ''നല്ല നമസ്കാരം '' അല്ല, വേദനയോടെ തുടരാന്‍ അപേക്ഷിക്കുയാണ് സമകാലീനം കൈ കൊള്ളുന്ന മാര്‍ഗം. കമ്യുണിറ്റി "നിശബ്ദം " ആകുവാന്‍ വേണ്ടി അല്ല സമകാലീനം തുടങ്ങിയതിന്റെ ലക്‌ഷ്യം. ലാഭമോ നഷ്ടമോ അല്ല നമ്മുടെ കമ്യുണിറ്റി ലക്‌ഷ്യം വയ്ക്കുന്നത് , മറിച്ചു ഓരോ അംഗത്തിന്റെയും അഭിപ്രായങ്ങള്‍ കേട്ട് ,അതിലെ നല്ല വശങ്ങള്‍ സ്വാംശീകരിച്ചു കൊണ്ട് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ഒരു വിത്യസ്തത അതാണ് സമകാലീനം ലക്‌ഷ്യം വയ്ക്കുന്നത് .ഞങ്ങള്‍ ആദ്യം പറഞ്ഞ പോലെ ആനപ്പുറത്ത് ഇരിക്കുന്നവര്‍ അല്ല ഞങ്ങള്‍, സ്വച്ചന്ദം ഒഴുകുന്ന അംഗങ്ങള്‍ എന്നാ കൈതോടുകളെ സമകാലീനം എന്നാ സാഗരത്തിലേക്ക് നയിക്കുന്ന അരുവികളുടെ റോള്‍ മാത്രമേ സമകാലീനതിന്റെ പി ബി അംഗങ്ങള്‍ക്ക് ഒള്ളൂ. അത്യന്തീകമായി ഞങ്ങള്‍ പ്രധാന്യം കൊടുക്കുന്നത് ആ കൈ തോടുകള്‍ക്ക് തന്നെ ആണ്.
ഇവിടെ ഞങ്ങളും, നിങ്ങളും ഇല്ല....നമ്മളെ ഉളളൂ...
സമകാലീനത്തിന്‍റെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ നിങ്ങള്‍ നല്‍കുന്ന പിന്തുണ ഞങ്ങള്‍ക്ക് വിലയേറിയതും ,നിസ്സീമവും ആണ്. ഓരോ അംഗങ്ങളുടെ പിന്തുണക്കും പേരെടുത്തു നന്ദി പറയുവാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാ അംഗങ്ങള്‍ക്കും നന്ദി രേഖപെടുതുന്നതിതോട് ഒപ്പം, ഒന്ന് രണ്ടു പേരുകള്‍ എടുത്തു പറയട്ടെ. കാരണം ചില കംമുനിടികളുടെ മുതല്‍കൂട്ടുകള്‍ ആയ അവര്‍ , ഓണ്‍ലൈന്‍ സംവാദകര്‍ക്കും, മറ്റു കൂട്ടായ്മകള്‍ക്കും മാതൃകകള്‍ ആണ്. ചില കംമുനിടികളുടെ അണിയറ ശില്‍പികള്‍ സമകലീനത്തെയും ,അതിന്റെ അംഗങ്ങളെയും പല രീതിയിലും നിശബ്ദര്‍ ആക്കാന്‍ ശ്രമിച്ചപ്പോലും , തങ്ങള്‍ ഉടമസ്ഥര്‍ ആയിരിക്കുന്ന കമ്യുണിറ്റികളോടൊപ്പം തന്നെ സമകാലീനത്തെയും അകമഴിഞ്ഞു പ്രോത്സാഹിപിച്ച മന്ദാരം കമ്മ്യൂണിറ്റി ഓണര്‍ ശ്രീ.അനില്‍ ഐക്കര, അമൃതം കമ്മ്യൂണിറ്റി ഓണര്‍ ശ്രീ റെന്നി, ഓണ്‍ ലൈന്‍ സംവാദ ലോകത്തെ അമൂല്യ വ്യക്ത്വിത്വം ശ്രീ.ബിനി ശിവന്‍ എന്നിവരോടുള്ള നന്ദി ഞങ്ങള്‍ പ്രത്യേകം അറിയിക്കുന്നു.
ഞങ്ങളുടെ പരസ്യങ്ങളെ സ്വീകരിക്കുകയും അവക്കായി ഒരു സ്പേസ് തരുകയും ചെയ്ത, കേരള, മന്ദാരം , അമൃതം, മലയാളി മനസ്സ്, എന്റെ മലയാളം, മലയാളം ഒരു സ്വാന്തനം, ഊഞ്ഞാല്‍ എന്നിവയോടു ഒപ്പം ഞങ്ങളോട് സഹകരിച്ച വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ കമ്മ്യൂണിറ്റികളോടും ഉള്ള ഞങ്ങളുടെ നിസീമമായ നന്ദി രേഖപെടുത്തി കൊള്ളുന്നു. തുടര്‍ന്നും ഇ കമ്മ്യൂണിറ്റികളുടെയും അതിലെ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുകയും സമകാലീനത്തിന്റെ സഹകരണം ഞങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
അതുപോലെ നമ്മുടെ ക്ഷണം സ്വീകരിച്ചു സമകലീനത്തില്‍ ജോയിന്‍ ചെയ്ത പ്രശസ്ത സിനിമ സംവിധായകര്‍ ആയ ശ്രീ വിനയന്‍, ശ്രീ രഞ്ജിത്ത് ശങ്കര്‍, ശ്രീ പപ്പന്‍ എന്നിവര്‍ക്ക് നമ്മുടെ പ്രത്യേകം നന്ദി അറിയിക്കുന്നു. സമകലീനത്തിന്റെ യാത്രയില്‍ നമ്മളോടൊപ്പം ഉണ്ടായ, വെക്തി ജീവിതത്തിലെ തിരക്ക് കാരണം നമ്മുടെ പിബിയില്‍ നിന്നും വിട്ടു നില്‍കേണ്ടി വന്ന എല്ലാ മാന്യ മെമ്പര്‍മാര്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപെടുത്തട്ടെ.
ആശയപരം ആയ വിയോജിപ്പുകള്‍ നില നിര്‍ത്തികൊണ്ട് തന്നെ സൌഹാര്‍ദപരമായ ഒരു കൂട്ടായ്മ, അതാണ് സമകാലീനം. തെറ്റിധാരണകള്‍ കൊണ്ടോ ,വിയോജിപ്പുകള്‍ കൊണ്ടോ വിട്ടു പോയ ആ ചുരുക്കം ചിലരെ പോലും ആക്ഷേപിക്കുവനോ,അപമാനിക്കുവാനോ സമകാലീനം തല്പര്യപെടുന്നില്ല , മാത്രവും അല്ല തെറ്റിധാരണകള്‍ തിരുത്തി അവരെ എപ്പോളും സമകലീനത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു . ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് , നിങ്ങളുടെ പിന്തുണ ഇല്ലെങ്കില്‍ സമകലീനത്തിനു നില നില്‍പ്പില്ല എന്നാ തിരിച്ചരിവോട് കൂടി , ഞങ്ങളുടെ കയ്യില്‍ നിന്നും എന്തെങ്കിലും തെറ്റുകള്‍ വന്നു പോയിട്ട് ഉണ്ടെങ്കില്‍ അവയ്ക്ക് ക്ഷമ ചോദിച്ചു കൊണ്ട് , നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും , നിര്‍ദേശങ്ങള്‍ക്കും കാതോര്‍ത്തു കൊണ്ട് , നല്‍കി വന്ന പിന്തുണയും സഹകരണവും ഇനിയും തുടരും എന്ന് പ്രതീക്ഷിച്ചു കൊണ്ടും
ഒരിക്കല്‍ കൂടി നന്ദി...നന്ദി... ഒരായിരം നന്ദി ...
നമ്മളോന്നായി ഒരു ചാലായി
ചാലോ പിന്നെ പുഴയായി
പുഴയോ പിന്നെ കടലായി
അറിവാം കടലില്‍
ഒന്നിചൊന്നായി തുഴയാം...
ആര്‍ത്തിരമ്പും കടലിനെ നോക്കി
വിറളി പൂണ്ട വേട്ടപ്പട്ടികള്‍ കുരക്കട്ടെ .
"ഇഹത്തിലെ ധനം സുഖം യശസ്സും മാഭിജാത്യവും
വഹിച്ചുകൊണ്ട് പോകയില്ല മര്‍ത്യന്‍ അന്ത്യയാത്രയില്‍
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നുതാന്‍
മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും."
ഈ ലോകത്തിലെ ഒരു സുഖവും, യശസ്സും, ആഭിജാത്യവും അനശ്വരമല്ല, നീര്‍ കുമിളകള്‍ പോലെ, എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന ഈ ജീവിതത്തില്‍ നന്മകള്‍ മാത്രം കൈ മുതലാക്കി നമുക്ക് മുന്നേറാം...
തീര്‍ച്ചയായും ആ യാത്രയില്‍ കേരളീയരായ
ReplyDeleteസഹൃദയ സഹസ്രങ്ങള്‍ കൂട്ടുണ്ടാകും