സമകാലീന കേരളം

പ്രണവ മന്ത്രങ്ങളില്‍ പ്രകൃതി ലയിക്കുമ്പോള്‍,
തക്ബീര്‍ ധ്വനികള്‍ നെഞ്ചിലലിയുമ്പോള്‍,
അറിയാതെ കാല്‍പാദങ്ങള്‍ ക്രൂശിന്റെ വഴി തേടുമ്പോള്‍,
ഹിന്ദുവും മുസല്‍മാനും, ക്രിസ്ത്യാനിയും
പരസ്പര സൗഹാര്‍ദത്തിന്റെ പാലാഴി കടഞ്ഞു
അമൃത് നുകരുന്ന ഉഷിതഭൂവ്,
ദൈവത്തിന്റെ സ്വന്തം നാട് കേരളം.

ഉയര്‍ന്ന ദേശിയ വികാരവും
മികച്ച സാമൂഹ്യ അവബോധവും
ഉയര്‍ന്ന രാഷ്ട്രീയ സാക്ഷരതയും പുലര്‍ത്തുന്ന
ലോക മലയാളികള്‍ ചേര്‍ന്ന് ഒരുക്കുന്നു
സമകാലിക ചിന്തകളുടെ സംവാദ വേദി.

ആശയ സംഘട്ടനങ്ങളിലൂടെ പരസ്പാരാര്‍ജിതമാകുന്ന
അറിവുകളില്‍നിന്നു ഉയിര്‍ക്കുന്ന 

ആശയങ്ങളുടെ സമ്യതയാണ് ഈ വേദി.
വിയോജിപ്പുകള്‍ക്കിടയിലും
പരസ്പരം കൈ മാറുന്ന 
സൗഹൃദ ഹസ്തങ്ങളുടെ
ഊഷ്മളത ആവണം ഈ കൂട്ടായ്മ.

'സമകാലീന കേരളം ബ്ലോഗ്‌ '
ആ കൂട്ടായ്മയെ ലളിതവും സര്‍ഗ്ഗാത്മകവുമാക്കുന്നു.

No comments:

Post a Comment